04:45am 09 November 2026
NEWS
ജിസിസി ബീച്ച് ഗെയിംസിന് മസ്‌കറ്റിൽ തുടക്കം: മികച്ച പോരാട്ടവുമായി ഖത്തർടീം
07/04/2025  07:45 PM IST
nila
ജിസിസി ബീച്ച് ഗെയിംസിന് മസ്‌കറ്റിൽ തുടക്കം: മികച്ച പോരാട്ടവുമായി ഖത്തർടീം

ദോഹ: ഗൾഫ് സഹകരണ കൗൺസി (GCC) ലിന്റെ മൂന്നാമത് ബീച്ച് ഗെയിംസിന്  ഒമാനിലെ മസ്‌കറ്റിൽ തുടക്കം കുറിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യു എ ഇ ബഹ്‌റൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് 300-ലധികം പുരുഷ-വനിതാ അത്‌ലറ്റുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) വൈസ് പ്രസിഡന്റ് ഡോ. താനി ബിൻ അബ്ദുൾറഹ്മാൻ അൽ കുവാരി, ക്യുഒസി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, ക്യുഒസിയുടെ സ്‌പോർട്‌സ് അഫയേഴ്‌സ് സെക്ടർ ഡയറക്ടർ ഷെയ്ഖ് ഖലീഫ ബിൻ ഖാലിദ് അൽ-താനി എന്നിവർക്കൊപ്പം ഗൾഫ് ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡന്റുമാരും ഒളിമ്പിക് കമ്മിറ്റികളിലെയും ജിസിസി അംഗരാജ്യങ്ങളിലെ സ്‌പോർട്‌സ് അതോറിറ്റികളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.മസ്കറ്റ്ഖുറം നാച്ചുറൽ പാർക്കിലെ ലേക്ക് തിയേറ്ററിൽ നടന്ന പരിപാടിയിൽ ഖത്തർ ബീച്ച് വോളിബോൾ ടീമിന്റെ താരം ഷെറിഫ് യൂനൗസ് ഖത്തരി പതാക ഉയർത്തിപ്പിടിച്ചു.
ഒമാന്റെയും ഗൾഫിന്റെയും സാംസ്കാരിക സ്വത്വം പ്രകടമാക്കുന്ന കലാപരിപാടികൾ അരങ്ങേറി. 
ബീച്ച് സോക്കർ, ബീച്ച് ഹാൻഡ്‌ബോൾ, ബീച്ച് വോളിബോൾ, അത്‌ലറ്റിക്‌സ്, സെയിലിംഗ്, ഓപ്പൺ വാട്ടർ സ്വിമ്മിംഗ്, എയർ സ്‌പോർട്‌സ് (പാരാഗ്ലൈഡിംഗ്), കുതിരസവാരി സ്‌പോർട്‌സ് (ടെന്റ് പെഗ്ഗിംഗ്) എന്നിവയാണ് ഗെയിമുകൾ. ഖത്തറിനെ പ്രതിനിധീകരിച്ച് 18 അത്‌ലറ്റുകൾ ബീച്ച് വോളിബോൾ, അത്‌ലറ്റിക്‌സ്, സെയിലിംഗ്, ഓപ്പൺ വാട്ടർ സ്വിമ്മിംഗ്, കുതിരസവാരി സ്‌പോർട്‌സ് (ടെന്റ് പെഗ്ഗിംഗ്) എന്നിവയിൽ മത്സരിക്കും.
ഖത്തർ സെയിലിംഗ് ടീമിനെ അബ്ദുൽ അസീസ് അൽ മഹ്മൂദ്, ഖലീഫ അൽ യാഫെയ്, യൂസഫ് അൽ ഇബ്രാഹിം, തമീം ഷംസ്, താനി ഷംസ്, സാദ് അൽ ഇബ്രാഹിം എന്നിവർ പ്രതിനിധീകരിക്കുന്നു. ഏപ്രിൽ 5 ന് തുടക്കം കുറിച്ച ബീച്ച് ഫെസ്റ്റ് ഏപ്രിൽ 11 ന് സമാപിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img